കാഴ്ചകളേറെ കണ്ടു നടക്കും കാഴ്ചക്കാരായ് മാറി നാം
കാതും കണ്ണും പൂട്ടിയടച്ചു നടക്കും ചെകിടര്‍ കുരുടര്‍ നാം
വസിക്കാനായിടമേകിയ ഭൂവിലിരിക്കും കൊമ്പുമുറിപ്പവര്‍ നാം
എല്ലാം നമ്മുടെ കയ്യിലൊതുക്കി വിജയക്കൊടി നീ പാറുകയോ?
ഇല്ലേ ഇല്ലിനി ഇവിടിനി വാസം ഇല്ലെന്നുമറിയുക നീ
എല്ലാമിവിടെ തകര്‍ത്തു തരിപ്പണമാക്കുകയാണോ നിന്‍ ദൗത്യം?
മാനവസംസ്കാരത്തിന്‍ കൊടുമുടിയേറിയ മാമുനി സംസ്കാരം
മാറ്റി മറിക്കപ്പെട്ടവരെന്ന മഹത്വം പാടി നടപ്പവര്‍ നാം
ഭൂമിയെ ദേവിയുമമ്മയുമായി വാഴ്ത്തും ഭാരതസംസ്കാരം
ഭൂമി വിഴുങ്ങും മാഫിയകളെന്നൊരു രാക്ഷസരാണിന്നിവിടെങ്ങും
സൃഷ്ടിയില്‍ തന്നെ കട്ടവനെന്ന ചരിത്രം നിന്നില്‍ നിലകൊണ്ടു
ചെയ്യരുതായ്മകള്‍ ചെയ്യുകയെന്ന കുലത്തൊഴിലിന്‍ ഉടമകളായ് നാം
പ്രകൃതിയൊരുക്കിയ കൊട്ടാരത്തില്‍ വസിക്കുകയെന്നതു നിന്‍ ദൗത്യം
പ്രകൃതിയില്‍ മാനവര്‍ കെട്ടിയ കോട്ട തകര്‍ക്കുക കാലത്തിന്‍ ദൗത്യം
നന്മകളെല്ലാം നാടുകടത്തി നാശത്തിന്‍ വിത്തുകള്‍ പാകി
സ്വാര്‍ത്ഥതയെന്ന വിഷക്കറികായ്ക്കും തായ്തടിവൃക്ഷം ആയവര്‍ നാം
മലനാടുകളെ ഇടിച്ചുനിരത്തി ഇടനാടുകളെ ഉയര്‍ത്തുമ്പോള്‍
വയലും തോടും തൊടിയും കുളവും കുടിനീരുറവകള്‍ ഓര്‍മ്മകളായ്
അധികാരത്തിന്‍ കൊടുമുടിയേറി പൊതുഖജനാവു തകര്‍ക്കുന്നോരേ
തിരുരാജകുടുംബത്തിന്‍ നന്മയില്‍ അഭിമാനികളായ് നമിക്കേണം
നല്ലതുമാത്രം ചെയ്യുകയെന്നതു നമ്മുടെ കടമകളെന്നറിവൂ
നല്ലതിനായി മത്സരമാകൂ പൊതുജനസേവകരേ നിങ്ങള്‍
മോടികള്‍ കൂട്ടിയ കുപ്പായങ്ങള്‍ ഇട്ടുനടന്നു നടിക്കുന്നോരെ
കാണുക കഷ്ടം കാഴ്ചക്കാരെ കണ്ണുകള്‍ പൂട്ടിയടച്ചോളൂ........
കനകലത വെട്ടിക്കവല

No comments:
Post a Comment