മരിച്ചിട്ടും എന്റെ കണ്ണുകള്‍ തുറന്നു തന്നെയിരുന്നുആ കണ്ണുകള്‍ക്ക് അവളെക്കണ്ട് കൊതി തീര്‍ന്നിരിക്കില്ല
തലയ്ക്കല്‍ കത്തിയെരിയുന്ന വിളക്കിന്റെ വെളിച്ചത്തില്‍
എന്റെ കണ്ണുകളിലെ തിളക്കം അവള് കണ്ടിരിക്കണം
തറയില്‍ വീണ് ചിതറി ഒഴുകിയ അവളുടെ കണ്ണീര്
എന്റെ കാലടികളെ നനച്ചിരുന്നു
അതിന് ഇളം ചൂട്....
എനിക്കായി ജീവിതം ഹോമിച്ച പെണ്‍കുട്ടീ.....
നിനക്ക് തരാനായി എന്റെ നെഞ്ചിലേറ്റിയിരിക്കുന്ന പുഷ്പചക്രത്തിലെ,
ഒരിതളുകൊഴിഞ്ഞ വെളുത്തറോസാപ്പൂവ് മാത്രം.......
രൂപേഷ് വെട്ടിക്കവല
Super...
ReplyDeleteനന്ദി ജനീഷ്..... ആയിരം നന്ദി.....
ReplyDelete