എന്റെ ഹൃദയത്തിന് ഒരു വാതിലുണ്ട്
പൊടിപിടിച്ച്, മാറാലകെട്ടി, വരണ്ട്,
വിള്ളലുകള്‍ വീണ ഒരു വാതില്‍..
നിങ്ങള്‍ക്ക് ആ വാതില്‍ തുറന്നു വരാം.
പൊടിപിടിച്ച തറയില്‍ മുന്നേ വന്നവരുടെ കാല്പ്പാടുകള്‍.
പിന്‍തുടരുക..........
അങ്ങ് ദൂരെ ചന്ദനപ്പൊട്ടിന്റെ വലുപ്പത്തില്‍ വെളിച്ചം വീഴുന്നിടത്ത്
ശൂന്യമായ ഒരു കിളിക്കൂട്......
എന്റെ ഹൃദയത്തില്‍ കാണാന്‍ ഇത്രമാത്രം.
തിരികെ പോകാന്‍ വന്നവഴി തന്നെ.
പോകുന്നതിന് മുന്‍പ് ഒരു വാക്ക്,
ആ വാതില്‍ കൊട്ടിയടയ്ക്കരുത്
ഒരു പക്ഷേ...................
രൂപേഷ് വെട്ടിക്കവല
പൊടിപിടിച്ച്, മാറാലകെട്ടി, വരണ്ട്,
വിള്ളലുകള്‍ വീണ ഒരു വാതില്‍..
നിങ്ങള്‍ക്ക് ആ വാതില്‍ തുറന്നു വരാം.
പൊടിപിടിച്ച തറയില്‍ മുന്നേ വന്നവരുടെ കാല്പ്പാടുകള്‍.
പിന്‍തുടരുക..........
അങ്ങ് ദൂരെ ചന്ദനപ്പൊട്ടിന്റെ വലുപ്പത്തില്‍ വെളിച്ചം വീഴുന്നിടത്ത്
ശൂന്യമായ ഒരു കിളിക്കൂട്......
എന്റെ ഹൃദയത്തില്‍ കാണാന്‍ ഇത്രമാത്രം.
തിരികെ പോകാന്‍ വന്നവഴി തന്നെ.
പോകുന്നതിന് മുന്‍പ് ഒരു വാക്ക്,
ആ വാതില്‍ കൊട്ടിയടയ്ക്കരുത്
ഒരു പക്ഷേ...................
രൂപേഷ് വെട്ടിക്കവല

No comments:
Post a Comment