സൈബീരിയന്‍ കാടുകളില്‍നിന്ന് കഴുമരങ്ങള്‍ പൂക്കുന്നനാട്ടിലേക്ക്
ദേശാടനപ്പക്ഷികള്‍ പറന്നെത്തി
തള്ളപക്ഷി ഇണയോട് ചേര്‍ന്ന് നീലാകാശത്തില്‍,
പ്രണയസല്ലാപം നടത്തി
കണ്ടല്‍ക്കാടുകളുടെ മനോഹാരിതയ്ക്ക് താഴെ,
ഒളിപ്പോരാളികള്‍ ഉന്നംനോക്കിയിരുന്നു.
നീലാകാശത്ത് അവിടവിടെ ചുവപ്പു വര്‍ണ്ണം........
തള്ളപക്ഷിയുടെ കണ്ണുകള്‍ ഈറനായി
അത് കഴുമരങ്ങളിലൊന്നില് തലയറഞ്ഞ് മരിച്ചു.
അതിന്റെ രക്തം കഴുമരങ്ങള്‍ക്ക് കീഴെ വിരിഞ്ഞ,
ശവംനാറിപ്പൂക്കളെ ചുവപ്പുനിറമാക്കി.
ഏതോ നിശാനൃത്തശാലയില്‍ ചില്ല് പാത്രത്തിലെ വോഡ്കയില്,
വറുത്തമാംസം മുക്കിത്തിന്ന കിറുക്കന് മരണഗീതം പാടി.
നഗ്നയായ നര്‍ത്തകിയുടെ കിരീടത്തില്‍ ചുവന്ന ശവംനാറിപ്പൂവ്
കഥയറിയാതെ ദേശാടനപ്പക്ഷികള്‍ വന്നുകൊണ്ടേയിരുന്നു
അവയുടെ നിണം വീണ് ശവംനാറിപ്പൂക്കള്‍ പിന്നെയും ചുവന്നു...
രൂപേഷ് വെട്ടിക്കവല

വിഷയത്തിന് യോജിച്ച ചിത്രങ്ങള്‍ ... നന്നായിട്ടുണ്ട്.. എവിടുന്നൊപ്പിക്കുന്നു മാഷേ!!
ReplyDeleteഹ...ഹ..ഹ... കൊള്ളാം... സംസ്കാരം കണ്ടു... വളരെ മെച്ചപ്പെടുന്നു.....
ReplyDelete