vipanjikavettikavala

www.facebook.com/groups/malayalamblogwriters/doc/302918926471558/

Thursday, 18 April 2013

പ്ലാവിലതൊപ്പികള്‍ (കവിത)

അല്ലേ! പ്രീയസഖീ കണ്ണീര്‍പൊഴിച്ചു ഞാന്‍
നിന്‍ സവിധത്തില്‍ നിന്നൊരാസന്ധ്യയില്‍
കണ്ണീര്‍കണങ്ങളെ മുറ്റും ഗണിയാതെ
മത് പ്രാണസഖീ നീ വിടപറഞ്ഞീടവേ
എന്നെ തലോടുവാന്‍ കണ്ണീര്‍തുടയ്ക്കുവാന്‍
കുളിര്‍കാറ്റുപോലും മടിച്ചൊരാസന്ധ്യയില്‍
പിടയുന്ന പ്രാണനെ വാരിപ്പിടിച്ചു ഞാന്‍
പുരുഷാരങ്ങളില്‍ ഏകനായ് മാറവേ
മാമ്പഴക്കാലത്ത് തൊടിയിലെ മാവിന്റെ
ചോട്ടിലിരുന്നു മണ്ണപ്പം ഭുജിച്ചതും
നാട്ടാരറിയാതെ മാലകൊരുത്തുഞാന്‍
നിന്‍മണിമാറിലായ് ചാര്‍ത്തിച്ചു തന്നതും
പ്ലാവിലതൊപ്പികൊണ്ടെന്‍ കൊച്ചുരാജ്യത്തെ
രാജകുമാരിയായ് നിന്നെവാഴിച്ചതും
എല്ലാം മറന്നു നീ പിരിയുന്നവേളയില്‍
മിഴിനീര്‍മുത്തുകള്‍ വീണുചിതറവേ
ഓര്‍ക്കണമെന്നൊരു വാക്കുപോലും നീ
മന്ത്രിക്കുവാന്‍ മടികാട്ടിയില്ലേ സഖീ
ഏകാന്തപഥികനായ് ഈ ഗ്രാമവീഥിയില്‍
ചിത്തഭ്രമത്തിന്‍ വിഭ്രമജ്വാലയില്‍
പൂര്‍വ്വകാലത്തിന്‍ സ്മൃതികളും പേറി ഞാന്‍
ഈ നാട്ടിടവഴിയിലന്യനായ് മാറുന്നു
പൂര്‍വ്വകാലത്തിന്‍ സ്മൃതികളും പേറി ഞാന്‍
ഈ നാട്ടിടവഴിയിലന്യനായ് മാറുന്നു



                                                  രൂപേഷ് വെട്ടിക്കവല