അരുണാത്മജന്‍,
ഗരുഡകുലത്തില്‍ പിറന്നവനെന്ന് മദം കൊണ്ടവന്‍,
യുവത്വത്തില്‍, പൂര്‍വ്വജനായ സമ്പാതിക്കൊപ്പം മത്സരിച്ച് പറന്നപ്പോള്‍ അഹങ്കാരഫലം ലഭിക്കേണ്ടതായിരുന്നു
ജ്യേഷ്ഠന്റെ ത്യാഗം അനുജന് തണലായി.....
ഒരു അഗ്നിഗോളമായി സമ്പാതി കത്തിയമരുന്നത് ഓര്‍മ്മയിലുണ്ട്.
വിന്ധ്യാപര്‍വ്വതത്തിന്റെ താഴ്വരയില്‍,നിശാകരമുനിയുടെ ആശ്രമത്തില്‍ ചിറകുകള്‍ നഷ്ടപ്പെട്ട്,
അവനുണ്ടെന്ന് തിന തിന്നാന്‍ വന്ന കോകിലങ്ങളിലൊന്ന് പറഞ്ഞിരുന്നു.
പക്ഷേ! കോകിലകൂജിതങ്ങളെ താനന്ന് വിശ്വസിച്ചില്ല.
പേടകളൊത്ത് നീലാകാശത്തില്‍ വിഹരിക്കുമ്പോഴാണ് ലങ്കാധിപന്റെ പുഷ്പകവിമാനം കണ്ണില്‍പെട്ടത്.
ലങ്കേശന്റെ കരവലയത്തില്‍നിന്ന് കുതറി രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു രാമപത്നി.
ലക്ഷ്മണകുമാരന്റെ ആജ്ഞ ധിക്കരിച്ചതിന്റെ ഫലം....
താന്‍പോരിമ കുലസ്ത്രീകള്‍ക്ക് ഭൂഷണമല്ലെന്ന് അപ്പോള്‍ രാമപത്നി ഓര്‍ത്തിട്ടുണ്ടാകണം...
ജാനകി....രാമപത്നി അവളുടെ സൗന്ദര്യത്തെക്കുറിച്ച് മുന്നേ കേട്ടറിഞ്ഞിരുന്നു.
രാമപത്നിയുടെ സ്നാനം ഒളിഞ്ഞുനോക്കിയ കാകനെ ശസ്ത്രംകൊണ്ട് രാമന്‍ വധിച്ച കഥ,
പക്ഷികുലത്തിന്റെ ഗുണപാഠ കഥകളിലൊന്നാണ്.
ലങ്കാധിപന്റെ അതിരുകടന്ന പ്രകടനങ്ങളെ നോക്കി നില്കാന്‍ കഴിഞ്ഞില്ല.
ശക്തി സംഭരിച്ച് എതിര്‍ക്കുക തന്നെ ചെയ്തു.
നിരായുധനായ തന്റെ പക്ഷങ്ങള്‍ ചന്ദ്രഹാസമേറ്റ് നിലംപതിച്ചു.
നിണമണിഞ്ഞ് ചെങ്കുത്തായ പാറമുകളില്‍ ഒരു നിലവിളിയോടെ വീഴുമ്പോള്‍
പേടകളുടെ രോദനം അകലെ കേള്‍ക്കാമായിരുന്നു.
മരണം മുന്നില്‍ വന്ന നിമിഷം....
മരണാസന്നനായി കിടക്കുമ്പോഴും രാമപത്നി ഏല്പിച്ച ദൗത്യം...
വൃത്താന്തങ്ങള്‍ രാമലക്ഷ്മണന്മാരെ ധരിപ്പിക്കുക..
വീരസ്വര്‍ഗ്ഗംപൂകാന്‍ ഇനിയും നാളുകള്‍ ബാക്കി.
വേദനയിലും ദുഖത്തിലും മരണഭീതിയിലും കാത്ത് കിടന്നു.
രാമലക്ഷ്മണന്മാരുടെ വരവും കാത്ത്.....
രൂപേഷ് വെട്ടിക്കവല