നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി
വെറുതെ ഒരു രസത്തിന് ദിനേശ് ബീഡി വലിച്ചപ്പോള്‍
ഒരു പരിപ്പുവട തിന്നാന്‍ മോഹം.
കൂടെ കടുംചായ മോന്തിയപ്പോള്‍ പിന്നില്‍ നിന്നാരോ വിളിച്ചു കമ്യൂണിസ്റ്റെന്ന്...
നേതാവായി,അണികളായി,കൊടിതോരണങ്ങളും ചെമന്ന ബെന്‍സും.
ചരിത്രപരീക്ഷയ്ക്ക് തലമണ്ടയില്‍ കയറാതിരുന്ന-
പുന്നപ്ര-വയലാര്‍ സമരം ഒരു രാത്രികൊണ്ട് മനപാഠം.
മകന് ഓഡി.മകള്‍ക്ക് ബി.എം.ഡബ്ലിയു.
മരുമകന് ഊട്ടിയില്‍ കോട്ടേജ്.
അത്താഴവിരുന്നിന് കള്ളുകച്ചവടക്കാരന്‍ മാത്തച്ചന്‍.
അവന്‍ തന്ന പച്ചനോട്ടില്‍ ഗാന്ധിജി.
ഇതെല്ലാം കണ്ട് സ്വീകരണമുറിയിലെ ചില്ലലമാരയിലെ-
പുസ്തകപുറന്താളിലിരുന്ന് ചിരിച്ചൂ കാറല്‍മാക്സ്..
മരിച്ചു ചമഞ്ഞുകിടന്നപ്പോള്‍-
നെഞ്ചത്തൊരു പാര്‍ട്ടിപതാകയും ആചാരവെടിയും.
ഇപ്പോള്‍ കലണ്ടറിലെ കറുത്ത അക്ഷരങ്ങളിലൊന്ന് ചെമന്നു.
പൊതുഅവധി,ദുഖാചരണം,അനുസ്മരണം.
സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചന.
ശേഷം കള്ളും കോഴിയും വാങ്ങി പൊതുഅവധി ആഘോഷിച്ചു പൊതുജനകഴുതകള്‍
രൂപേഷ് വെട്ടിക്കവല
