പരിണാമത്തിന്‍ ഫലമായിന്നവനിരുകാലികളായ് മാറി
വാലുകൊഴിഞ്ഞു കാലില്‍ നടന്നു നട്ടെല്ലു നിവര്‍ന്നവനായി
കായ്കനികള്‍ ഭക്ഷിച്ചു നടന്നവന്‍ നായാടികളായ് മാറി
കല്ലും നഖവും കുന്തവുമായവന്‍ കയ്യൂക്കുള്ളവനായി
വേദം ശാസ്ത്രപുരാണേതിഹാസം ഇവതന്‍ മനുഷ്യമഹത്വം
ഏറെ മഹാന്മാരുള്ളൊരുനാടായ് ലോകം നമ്മളെ വാഴ്ത്തി
കാലം ഏറെ കഴിഞ്ഞവനിപ്പോള്‍ നട്ടെല്ലില്ലാതായി
ഇരുകാലുകളില്‍ നടന്നിവനിപ്പോള്‍ "ലെവലില്ലാതെ"യുമായി
കള്ളം ചതി കൊല പെണ്‍വാണിഭമിതു അവനുടെ രാക്ഷസരൂപം
ഇണയാം പെണ്ണിനെ ഇരയാക്കിയവന്‍ ചതികള്‍ കാട്ടി രസിപ്പൂ
അധികാരികകളുടെ നിലവാരം തറ തറയെക്കാളും താഴെ
അവരുടെ പിന്‍പേ ഗമിച്ചാല്‍ ഉലകില്‍ ഇനിയൊരു ജീവിതമില്ല
കുടിയന്മാരെ കൊണ്ടു നിറച്ചാല്‍ ഖജനാവില്‍-ഘനമേറും
എവിടെയുമിപ്പോള്‍ കുടിയന്മാരുടെ തരികിട തകധിമി മേളം
സര്‍ക്കാരുദ്യോങ്ങള്‍ ഇപ്പോള്‍ സംഘടനകളുടെ കേളി
സര്‍ക്കാരുദ്യോഗങ്ങളിലിപ്പോള്‍ വ്യാജന്മാരുടെ മേളം
വിദ്യാഭ്യാസത്തിന്‍ നിലവാരം ആഭാസകരം തന്നെ
വിദ്യാഭ്യാസ കച്ചവടക്കാര്‍ കോടികള്‍ കൊയ്യും കാലം
നാടും നന്മയുമെല്ലാം പോയ് നാം നാടോടികളായ് മാറി
നാട്ടുനടപ്പുകളെല്ലാം പോയ് നാം നാട്യക്കാരായ് മാറി
കൂട്ടു കുടുംബ വ്യവസ്ഥിതി മാറി കൂരകളില്ലാതായി
കൊട്ടാരങ്ങള്‍ പെരുകി ഇവിടെ ഭൂമാഫിയകള്‍ വിലസുന്നു
ജെ.സി.ബി. കളാം കാലന്മാരുടെ കൊലവിളിയെവിടെയുമെങ്ങും
കുന്നും മലയും എല്ലാമിന്ന് ലോറിയില്‍ കയറി മറഞ്ഞു
കാലം പോയി വര്‍ഷം പോയി കാടുകളെല്ലാം പോയി
തോടും പോയി വയലും പോയി തോന്ന്യാസങ്ങള്‍ ബാക്കി
സംസ്കാരങ്ങള്‍ പടിക്കുപുറത്ത് നാമോ ചാനലിനുള്ളില്‍
കാര്യത്തിന്‍ ഗതി ഈ വിധമായാല്‍ കാട്ടാളന്മാര്‍ പെരുകും
ലക്ഷ്യവുമില്ലാ ബോധവുമില്ല ലക്ഷ്യം ഭരണം മാത്രം
ഇടതും വലതും കാരണമിപ്പോള്‍ വലയുകയാണീ നമ്മള്‍
രാജാവിന്‍ ഭരണങ്ങള്‍ നമ്മളില്‍ നന്മകളേറെ വളര്‍ത്തി
കള്ളും ചതി കൊല ഇല്ലാതിവിടെ മഹാബലി വാണൊരുകാലം
മാന്യതപോയി മഹാബലി പോയി മാനക്കേടുകള്‍ മാത്രം
മാന്യത എന്നതു മലയാളികളുടെ വേഷം കെട്ടലുമാത്രം
കലികാലത്തെ പഴിപറയുന്നവരൊരു കാര്യം നാം ഓര്‍ക്ക
കലിയും കാലനുമെല്ലാം നമ്മള്‍ നരനാണെന്നതുമാത്രം
വരുമോ വരുമോ നന്മകള്‍ വിരിയും നല്ലൊരുകാലം വരുമോ?
വരുമോ വരുമോ നന്മകള്‍ വിരിയും ഇനിയൊരുകാലം വരുമോ?
കനകലത വെട്ടിക്കവല

ജെ.സി.ബി. കളാം കാലന്മാരുടെ കൊലവിളിയെവിടെയുമെങ്ങുംകുന്നും മലയും എല്ലാമിന്ന് ലോറിയില്‍ കയറി മറഞ്ഞു
കാലം പോയി വര്‍ഷം പോയി കാടുകളെല്ലാം പോയി
തോടും പോയി വയലും പോയി തോന്ന്യാസങ്ങള്‍ ബാക്കി
സംസ്കാരങ്ങള്‍ പടിക്കുപുറത്ത് നാമോ ചാനലിനുള്ളില്‍
കാര്യത്തിന്‍ ഗതി ഈ വിധമായാല്‍ കാട്ടാളന്മാര്‍ പെരുകും
ലക്ഷ്യവുമില്ലാ ബോധവുമില്ല ലക്ഷ്യം ഭരണം മാത്രം
ഇടതും വലതും കാരണമിപ്പോള്‍ വലയുകയാണീ നമ്മള്‍
രാജാവിന്‍ ഭരണങ്ങള്‍ നമ്മളില്‍ നന്മകളേറെ വളര്‍ത്തി
കള്ളും ചതി കൊല ഇല്ലാതിവിടെ മഹാബലി വാണൊരുകാലം
മാന്യതപോയി മഹാബലി പോയി മാനക്കേടുകള്‍ മാത്രം
മാന്യത എന്നതു മലയാളികളുടെ വേഷം കെട്ടലുമാത്രം
കലികാലത്തെ പഴിപറയുന്നവരൊരു കാര്യം നാം ഓര്‍ക്ക
കലിയും കാലനുമെല്ലാം നമ്മള്‍ നരനാണെന്നതുമാത്രം
വരുമോ വരുമോ നന്മകള്‍ വിരിയും നല്ലൊരുകാലം വരുമോ?
വരുമോ വരുമോ നന്മകള്‍ വിരിയും ഇനിയൊരുകാലം വരുമോ?
കനകലത വെട്ടിക്കവല

No comments:
Post a Comment