കൈവെള്ളയില്‍ കറുത്തപുള്ളി കൈനോട്ടക്കാരന്‍ പറഞ്ഞു
അവലക്ഷണം അപായം
വിഷഭയം അഗ്നിഭയം ജലഭയം
മിത്രദോഷം മാനഹാനി
അരചകോപം വിരഹദു:ഖം ദുര്‍മരണം
ലക്ഷണക്കേടു മാറ്റാതെ രക്ഷയില്ലെന്നു വന്നു
മണിബന്ധമറുത്ത് കൈപ്പത്തി കളഞ്ഞ്
അയാള്‍ രക്ഷപ്പെട്ടു
തല കളഞ്ഞ് തലയിലെഴുത്തിന്റെ കേട്
മാറ്റാമെന്ന തത്ത്വം അങ്ങനെ
അയാള്‍ കണ്ടുപിടിച്ചു.
ലോകവുമാഹ്ലാദിച്ചു....
No comments:
Post a Comment