ഒരു കൂസലുമേശിടാതിതാ
ചെറുപുഷ്പത്തിലിരുന്നു മന്ദമായ്
ചെറു തേന്‍ നുകര്‍ന്നതോര്‍ക്കുകില്‍
ചെറു പൂമ്പാറ്റയിതെന്യെയാരിവന്‍.
ചെറുപൂക്കളില്‍ വന്നു മുട്ടിയ-
പ്പനിനീര്‍ തന്റെ പുറത്തു വീഴ്ത്തി പൂ-
മ്പൊടിയാം പൗഡറുമിട്ടു കൊണ്ടിതാ
ഒരു നൃത്തത്തിനു കോപ്പുകൂട്ടിനാന്‍
ചെറുപുള്ളി കലര്‍ന്നിടുന്ന പൂ-
ഞ്ചിറകും തുള്ളിയൊരല്പ നേരമായ്
ചെറുനര്‍ത്തനമങ്ങു ചെയ്തിതാ
കരളും കണ്ണുമവന്‍ കവര്‍ന്നിതേ
അരികത്തു വിളങ്ങിടുന്നൊരാ
മണമേറും ചെറു പുഷ്പവല്ലികള്‍
നറുതേന്‍ നുകരാന്‍ കൊടുത്തുതേ
മടികൂടാതിഹ നര്‍ത്തകന്നുടന്‍.
(ഭാര്‍ഗ്ഗവി ടീച്ചര്‍ വെട്ടിക്കവല)
ചെറുപുഷ്പത്തിലിരുന്നു മന്ദമായ്
ചെറു തേന്‍ നുകര്‍ന്നതോര്‍ക്കുകില്‍
ചെറു പൂമ്പാറ്റയിതെന്യെയാരിവന്‍.
ചെറുപൂക്കളില്‍ വന്നു മുട്ടിയ-
പ്പനിനീര്‍ തന്റെ പുറത്തു വീഴ്ത്തി പൂ-
മ്പൊടിയാം പൗഡറുമിട്ടു കൊണ്ടിതാ
ഒരു നൃത്തത്തിനു കോപ്പുകൂട്ടിനാന്‍
ചെറുപുള്ളി കലര്‍ന്നിടുന്ന പൂ-
ഞ്ചിറകും തുള്ളിയൊരല്പ നേരമായ്
ചെറുനര്‍ത്തനമങ്ങു ചെയ്തിതാ
കരളും കണ്ണുമവന്‍ കവര്‍ന്നിതേ
അരികത്തു വിളങ്ങിടുന്നൊരാ
മണമേറും ചെറു പുഷ്പവല്ലികള്‍
നറുതേന്‍ നുകരാന്‍ കൊടുത്തുതേ
മടികൂടാതിഹ നര്‍ത്തകന്നുടന്‍.
(ഭാര്‍ഗ്ഗവി ടീച്ചര്‍ വെട്ടിക്കവല)

No comments:
Post a Comment