ആധുനികന് പൗരാണികതയില്‍ വിശ്വാസമില്ല.
കടപ്പാടുകള്‍ അന്യമായവന് മാതാവിന്റെ ഗര്‍ഭപാത്രത്തോടും-
പൈതൃകത്തോടും വിയോജിപ്പാണ്.
ചങ്ങലയ്ക്കിടപ്പെട്ട സഹജീവിയുടെ വേദനനിറഞ്ഞ നിലവിളിയാണ് സംഗീതം....
മാതാവിന്റെ മുന്നില്‍ ഈഡിപ്പസ്..
അവരുടെ ചേതനയറ്റ നഗ്നശരീരം വളര്‍ത്തുനായ്ക്കളുടെ പ്രീയഭോജനം.
ചിത്രവിളക്കിലേക്ക് അഗ്നിപകര്‍ത്താന്‍ ചുണ്ടിലെരിയുന്ന റഷ്യന്‍ സിഗാര്‍..
ആരാധന... മനുഷ്യന് ബുദ്ധി ഉപദേശിച്ച സാത്താനോടു മാത്രം.
പക്ഷേ......
ശക്തനും ഏകാധിപതിയുമായവന് മരണത്തോട് ഭയം.
അടുത്തുവരുന്ന മരണത്തിന്റെ നിറം വേറിട്ടറിയാന്‍ കഴിയുന്നില്ല.
അവന്‍ കണ്ട മഴവില്ലുകളിലൊന്നിനും ഇല്ലാത്ത നിറം.
അവനറിയുന്ന പൂവുകള്‍ക്കൊന്നിനും മരണഗന്ധമില്ലാതെ പോയി...
ശേഷം....
മരണശബ്ദത്തിന് അവന്‍ കാതോര്‍ത്തു
അവനിതുവരെ കേള്‍ക്കാത്ത ഏതോ മൃഗത്തിന്റെ കുളമ്പടി ശബ്ദമായിരുന്നു അത്.......
രൂപേഷ് വെട്ടിക്കവല.

No comments:
Post a Comment