മൃതശരീരത്തിലെ കൊതുക്
കൊതുക് പ്രഭാതസവാരിക്കിറങ്ങി...
കൊളസ്ടോള്‍ നിയന്ത്രിക്കുന്നതിന് പ്രഭാതസവാരി അനിവാര്യം.
അനുചരസംഘം സുരക്ഷാവലയമൊരുക്കി.
മൈതാനത്തിലെ പുല്‍ത്തകിടിയില്‍ കൊതുക് കാറിത്തുപ്പി.
പീതവര്‍ണ്ണ കഫത്തില്‍ ചവുട്ടി അനുചരസംഘം നിന്നു.
സവാരികഴിഞ്ഞ് വീട്ടിലെത്തി വെളുത്തകുപ്പായമിട്ട് കട്ടിചില്ലുകളുള്ള കറുത്ത കണ്ണാടിയുമണിഞ്ഞ്
മൂളിപ്പാട്ടും പാടി പുറത്തിറങ്ങി.
സന്ദര്‍ശകര്‍ക്കിടയിലൂടെ കൈകള്‍ കൂപ്പി പുഞ്ചിരിതൂകി നടന്നു നീങ്ങി കാറില്‍ കയറി.
ശീതീകരിച്ച കാറിന്റെ പിന്‍സീറ്റില്‍ വെളുത്ത സുന്ദരിയായ സഹപ്രവര്‍ത്തകയുടെ,
തുടമേല്‍ കൈകള്‍ വച്ച് മലര്‍ന്ന് കിടന്നു.
മന്ത്രിസഭായോഗത്തിനു ശേഷം അടിയേറ്റ് മരിച്ച പാര്‍ട്ടിപ്രവര്‍ത്തകന്റെ വീട്ടില്‍.
റീത്ത് സമര്‍പ്പണം..
കരഞ്ഞുതളര്‍ന്ന അവന്റെ ഭാര്യയെ നെഞ്ചോടുചേര്‍ത്തുനിര്‍ത്തി നെറുകയില്‍ സ്നേഹചുംബനം.
കറുത്തകണ്ണടയ്ക്കുള്ളിലെ ചോരക്കണ്ണില്‍ മൂരിശൃംഗാരം.
ശേഷം അവന്റെ കുടുംബസഹായഫണ്ടുമായി വിമാനത്താവളത്തിലേക്ക്.....
അവിടെ നിന്ന് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പാരീസില്‍.
മരിച്ച് മരവിച്ചുകിടന്ന പ്രവര്‍ത്തകന്റെ ശരീരത്തില്‍ അപ്പോഴും രക്തം പരതിനടന്നു ഒരു കൊതുക്.....
രൂപേഷ് വെട്ടിക്കവല
No comments:
Post a Comment