അയല്‍ക്കൂട്ടം
ജിഷ.....
നിരര്‍ത്ഥമായ രണ്ടക്ഷരപ്പേര്.
പേരിനപ്പുറം ജീവിതവും നിരര്‍ത്ഥമായ നിമിഷം.
കര്‍മ്മസാക്ഷി ഉണര്‍ന്നിരുന്ന പകല്‍
കാറിച്ച നിലവിളികേട്ട് അയല്‍ക്കൂട്ടം നിന്നു.
മാനം ഭഞ്ജിക്കപ്പെട്ട നിമിഷം.
വിശ്വസിച്ച പേനാക്കത്തിയും പേനാക്കണ്ണും അവനൊപ്പം നിന്നു.
രണ്ടും മനുഷ്യനിര്‍മ്മിതം.
അല്ലയോ അയല്‍ക്കാരാ....
ഞാനും നീയും ഒരുമിച്ച് മരിക്കില്ലല്ലോ...
അത് ദൈവഹിതം.
ഒന്നു തീര്‍ച്ച ആ മാനഭഞ്ജകന്റെ കണ്ണുകള്‍ നിന്റെ നേരെയും നീണ്ടിട്ടുണ്ടാകണം.
ഇതിലും പൈശാചികം നിന്റെ ഊഴം...
നിന്റെ കാറിച്ച നിലവിളികേട്ട് അന്നും നില്കും അയല്‍ക്കൂട്ടം.....
രൂപേഷ് വെട്ടിക്കവല
No comments:
Post a Comment