സവര്‍ണ്ണേതിഹാസങ്ങള്‍
സവര്‍ണ്ണമേധാവിത്വ ചിന്ത ഉണര്‍ന്നപ്പോഴാണ് ഇതിഹാസഗ്രന്ഥപാരായണത്തിന്-
മുതിര്‍ന്നത്.അങ്ങനെ ആര്‍ഷഭാരതത്തിന്റെ ആദി ഇതിഹാസകാവ്യം പൊടിതട്ടി
പുറത്തെടുത്തു.വായനതുടങ്ങി.വരുണന്റെ പത്താമത്തെപുത്രന്‍ രത്നാകരന് രചിച്ചകൃതി.
വനാന്തര്‍ഭാഗങ്ങളില്‍ നായാടി നടന്നവന്,ഭാര്യാസമേതനായി ഗൃഹസ്ഥാശ്രമം-
നടത്തുന്നകാലം.സപ്തര്‍ഷികള്‍ നല്കിയ ആത്മജ്ഞാനം.വല്മീകം തുരന്ന്പുറത്തു വന്നവന്-
ഋഷിശ്രേഷ്ടന്‍.വായനനീങ്ങുന്തോറും മനസ്സില്‍ ജാതിചിന്ത ഉറഞ്ഞുകൂടി.......
മാ നിഷാദ...മനസ്സിനെ തിരുത്താന്‍ ആവതും ശ്രമിച്ചു.തികഞ്ഞ പരാജയം.
വല്മീകം മാഞ്ഞ് കറുത്ത രത്നാകരന് സ്മൃതിയില്‍ നിറയുന്നു.വായന മരിച്ചു.പുസ്തകം മടങ്ങി.
ഉഷ്ണച്ചൂടില്‍, തിങ്ങിയിരുന്ന പുസ്തകങ്ങളില്‍ നിന്നും മറ്റൊന്ന് വലിച്ചെടുത്തു.
വായനാമുറിയില്‍ മത്സ്യഗന്ധം.പരാശരന്റേയും കാളിയുടേയും മകന് കൃഷ്ണനാണത്രേ-
ഇതിന്റെ കര്‍ത്താവ്.കൃഷ്ണന്റെ അമ്മാത്തിനെ കുറിച്ച് ഓര്‍ത്തുപോയി.ഹീനജാതി.
വായനതുടരുമ്പോള്‍ വായനാമുറിയില്‍ മത്സ്യഗന്ധം രൂക്ഷം.വീണ്ടും വായന മരിച്ചു.
പുസ്തകം മടങ്ങി.ഒടുവില്‍ സവര്‍ണ്ണനായ താന്‍തന്നെ രണ്ട് ഇതിഹാസങ്ങള്‍ എഴുതാന്‍-
തീരുമാനിച്ചു.സവര്‍ണ്ണകുലമഹിമയുള്ള പേരുകള്‍ ചാര്‍ത്തി. സവര്‍ണ്ണരാമായണം....
സവര്‍ണ്ണഭാരതം...പടയോട്ടങ്ങളുടെ കഥയായതിനാല്‍ എഴുതാനുള്ള മഷിയുടെ-
നിറവും തിരഞ്ഞെടുത്തു.രക്തവര്‍ണ്ണം....തൂലികയെടുത്ത് രക്തവര്‍ണ്ണ മഷിയില്‍-
മുനമുക്കി കാത്തിരുന്നു ആത്മജ്ഞാനത്തിനായി... സപ്തര്‍ഷികളുടെ വരവും കാത്ത്.....

വർണ്ണവ്യവസ്ഥയിൽ ഒരേ വർണ്ണത്തിൽ പെട്ടവർ സവർണ്ണരും അതിൽ പെടാത്തവർ അവർണ്ണരും.. അതായത് ബ്രാഹ്മണനു മറ്റു ബ്രാഹ്മണർ സവർണ്ണരും ക്ഷത്രിയർ, വൈശ്യർ, ശൂദ്രർ മുതലായവർ അവർണ്ണരും.. ശൂദ്രനു, മറ്റു ശൂദ്രർ സവർണ്ണരും ബ്രാഹ്മണർ, ക്ഷത്രിയർ, വൈശ്യർ എന്നിവർ അവർണ്ണരും.. സവർണ്ണനായ ഞാൻ എന്ന പ്രയോഗം തന്നെ തെറ്റല്ലേ.. സവർണ്ണവും അവർണ്ണവും അപേക്ഷികമല്ലേ?
ReplyDeleteഹ..ഹ..ഹ എങ്ങിനെ പറയാന്‍ തോന്നുന്നു.മാറ് ചെത്തി ഇലയില്‍ വച്ച് സവര്ണ്ണന് കൊടുത്ത ശൂദ്രസ്ത്രീയുടെ ചരിത്രം മറക്കരുത്.മാറ് മറയ്ക്കാനുള്ള ആദ്യ സമരം... വേദം പഠിച്ചവന്റെ ചെവിയില്‍ ഈയം ഉരുക്കിയൊഴിച്ചത് വെറും കഥയല്ല..ഈഴവശിവനെ ഗുരു പ്രതിഷ്ടിച്ചതും കേരളത്തെ ഭ്രാന്താലയമെന്ന് സ്വാമി വിളിച്ചതും അവര്‍ മഠയന്മാരായിട്ടല്ല.ഇന്നും അത് നിലനില്ക്കുന്നു.കാരണം താങ്കള്‍ക്ക് അതുകൊണ്ടാണ് ഇപ്പോഴും ക്ഷേത്രത്തിലെ ശ്രീകോവിലില്‍ കയറി ഒരു പുഷ്പാഞ്ജലി പോലും നടത്താന്‍ കഴിയാത്തത്....
ReplyDeleteഹഹഹ.. ഞാൻ സംസാരിച്ചത് മലയാളം മാഷിനോടാണ്.. സഖാവിനോടല്ല..
Delete