vipanjikavettikavala

www.facebook.com/groups/malayalamblogwriters/doc/302918926471558/

Friday, 23 November 2012

സൗഹൃദം(കവിത)

സൗഹൃദം മധുവാര്‍ന്നൊരോര്‍മ്മ പോല്‍
പൂവിരല്‍ തൊട്ടുണര്‍ത്തിയെന്‍ നെഞ്ചില്‍ പുതുരാഗമായ്
അന്നു നാം കണ്ടൊരാ രാവില്‍
പുതു ഈണമായ് നമ്മളില്‍ സൗഹൃദം...
കളിവാക്കുചൊല്ലിയും ചെറുകുസൃതികാട്ടിയും
നാം പോയൊരാ വീഥിയില്‍
മലരിതളുകള്‍ തൂകുമീ തെന്നലില്‍
കുളിരുപോല്‍ സൗഹൃദം....
പുതുകനവുതേടി നാം പോയൊരായാത്രയില്‍
തമ്മില്‍ പെയ്തൊരാ ആര്‍ദ്ര പുതുപ്രണയം
കൈകോര്‍ത്തു പോകവേ വാക്കിനാല്‍
എന്‍പുസ്തകത്താളില്‍ നിറമെഴും
മാരിവില്ലിന്നഴകാം ഹൃദയഭാഷയില്‍
കുറിച്ചു നിനക്കായി ഞാനെന്‍ പ്രണയഗീതം
മറുവാക്കു കുറിച്ചിടാതെ.....
ഹൃദയപുസ്തകത്തില്‍ കൈയ്യൊപ്പു ചേര്‍ത്തിടാതെ
കനവിലൊരോര്‍മ്മയായി നീ മാറിയ സന്ധ്യയില്‍
കാത്തിരുന്നു ഞാന്‍ നിന്‍വരവിനായി......
നിണമൊഴുകുന്ന ഹൃദയവുമായി................


                                        വിശാഖ്
                                        സ്റ്റാന്‍ഡേര്‍ഡ്-10C
                                        എച്ച്.എസ്സ്.കോട്ടവട്ടം

2 comments:

  1. വിശാഖ്..... നന്നായിരിക്കുന്നു...തുടര്‍ന്നും പ്രതീക്ഷിക്കുന്നു

    ReplyDelete
  2. സുമങ്ങലീ നീ ഓര്‍മ്മിക്കുമോ സ്വപ്നത്തിലെങ്കിലും ഈ ഗാനം

    ReplyDelete