നീ സ്നേഹിച്ചിരുന്ന വയലറ്റ് നിറമുള്ള പെണ്‍പക്ഷികളിലൊന്ന്-
ഇന്നലെ ചത്തു....
ഒരിക്കല്‍ ഞാനതിനെ നിനക്ക് പിടിച്ചു തന്നിരുന്നു.
അന്നായിരുന്നല്ലോ എന്റെ ഇഷ്ടം ഞാന്‍ നിന്നെ അറിയിച്ചത്.
തലേന്നു രാത്രിയും മഴ തോരാതെ പെയ്തിരുന്നു.
ഉറക്കം എന്നെ വിട്ട് എന്നേ പോയിരുന്നു.
പ്രഭാതസവാരിക്ക് പോയവരാണ് നിന്റെ മരണവാര്‍ത്ത
ആദ്യമായി എന്നെ അറിയിച്ചത്.
എന്നെ സാന്ത്വനപ്പെടുത്താന്‍ അന്ന് ഒരു കുളിര്‍ കാറ്റുപോലും
വീശിയിരുന്നില്ല...
ഞാനെത്തിയപ്പോഴേക്കും ചിത കെട്ടടങ്ങിയിരുന്നു.
അവിടെയും നീ തന്നെ ജയിച്ചു
തോല്‍വി നിനക്കിഷ്ടമായിരുന്നില്ലല്ലോ???
രാത്രിവണ്ടിയിലെ അവസാനയാത്രക്കാരി-
ലൊരാളായി ഞാന്‍ തിരികെയെത്തി.
കടുംവിസ്കിയില്‍ ഹിമക്കട്ട ചാലിച്ച് ഞാന്‍
ആ രാത്രിയും തള്ളിനീക്കി.
അപ്പോഴും പറിച്ചുമാറ്റാനാകാതെ നീ എന്നില്‍ ഉറഞ്ഞുനിന്നു.
അതോടെ..... ഇടിമിന്നലും പേമാരിയും അതിജീവിക്കാന്‍
ഞാന്‍ കരുതിവച്ച മനസ്സും എനിക്ക് അന്യമായി.
ശിരസ്സ് ഒടിഞ്ഞ് ചുമലിലേക്ക് ചാഞ്ഞായിരുന്നത്രേ
എന്റെ ശവം തൂങ്ങിയാടിയത്.
ചിതയിലേക്കെടുത്തപ്പോള്‍ കണ്ണീരുപൊഴിക്കാന്‍-
ഒരു തെരുവുനായപോലും ഇല്ലായിരുന്നു.
ഇനി.....
ഈ നീലാകാശത്തില്‍ തുമ്പികളായി നമുക്ക് പറന്നു നടക്കാം.
ഇനിയുള്ള നമ്മുടെ യാത്രകളില്‍ ഞാനായിരിക്കും മുന്‍പേ പോകുക.
നീ അനുഗമിക്കുമെന്ന പ്രതീക്ഷയോടെ..........
രൂപേഷ് വെട്ടിക്കവല
ഇന്നലെ ചത്തു....
ഒരിക്കല്‍ ഞാനതിനെ നിനക്ക് പിടിച്ചു തന്നിരുന്നു.
അന്നായിരുന്നല്ലോ എന്റെ ഇഷ്ടം ഞാന്‍ നിന്നെ അറിയിച്ചത്.
തലേന്നു രാത്രിയും മഴ തോരാതെ പെയ്തിരുന്നു.
ഉറക്കം എന്നെ വിട്ട് എന്നേ പോയിരുന്നു.
പ്രഭാതസവാരിക്ക് പോയവരാണ് നിന്റെ മരണവാര്‍ത്ത
ആദ്യമായി എന്നെ അറിയിച്ചത്.
എന്നെ സാന്ത്വനപ്പെടുത്താന്‍ അന്ന് ഒരു കുളിര്‍ കാറ്റുപോലും
വീശിയിരുന്നില്ല...
ഞാനെത്തിയപ്പോഴേക്കും ചിത കെട്ടടങ്ങിയിരുന്നു.
അവിടെയും നീ തന്നെ ജയിച്ചു
തോല്‍വി നിനക്കിഷ്ടമായിരുന്നില്ലല്ലോ???
രാത്രിവണ്ടിയിലെ അവസാനയാത്രക്കാരി-ലൊരാളായി ഞാന്‍ തിരികെയെത്തി.
കടുംവിസ്കിയില്‍ ഹിമക്കട്ട ചാലിച്ച് ഞാന്‍
ആ രാത്രിയും തള്ളിനീക്കി.
അപ്പോഴും പറിച്ചുമാറ്റാനാകാതെ നീ എന്നില്‍ ഉറഞ്ഞുനിന്നു.
അതോടെ..... ഇടിമിന്നലും പേമാരിയും അതിജീവിക്കാന്‍
ഞാന്‍ കരുതിവച്ച മനസ്സും എനിക്ക് അന്യമായി.
ശിരസ്സ് ഒടിഞ്ഞ് ചുമലിലേക്ക് ചാഞ്ഞായിരുന്നത്രേ
എന്റെ ശവം തൂങ്ങിയാടിയത്.
ചിതയിലേക്കെടുത്തപ്പോള്‍ കണ്ണീരുപൊഴിക്കാന്‍-
ഒരു തെരുവുനായപോലും ഇല്ലായിരുന്നു.
ഇനി.....
ഈ നീലാകാശത്തില്‍ തുമ്പികളായി നമുക്ക് പറന്നു നടക്കാം.
ഇനിയുള്ള നമ്മുടെ യാത്രകളില്‍ ഞാനായിരിക്കും മുന്‍പേ പോകുക.
നീ അനുഗമിക്കുമെന്ന പ്രതീക്ഷയോടെ..........
രൂപേഷ് വെട്ടിക്കവല
അഭിപ്രായങ്ങള്‍ അറിയിക്കുമെന്ന പ്രതീക്ഷയോടെ......
ReplyDelete